നെടുമങ്ങാട് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഡോക്ടര്‍ അറസ്റ്റില്‍, ആരോപണം നിഷേധിച്ച് പ്രതി
വനിതാ ഡോക്ടര്‍ ചികിത്സാ സഹായം തേടിയാണ് മുറിയിലെത്തിയതെന്നും ഡോക്ടറെന്ന നിലയില്‍ ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നും പ്രതി പറഞ്ഞു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടില്‍ നിന്നാണ് ഡോ. വിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പ്രതിയായ ഡോക്ടര്‍ ആരോപണം നിഷേധിച്ചു. വനിതാ ഡോക്ടര്‍ ചികിത്സാ സഹായം തേടിയാണ് മുറിയിലെത്തിയതെന്നും ഡോക്ടറെന്ന നിലയില്‍ ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നും പ്രതി പറഞ്ഞു.
ചികിത്സയ്ക്ക് ശേഷം വനിതാ ഡോക്ടര്‍ പുറത്തേക്ക് പോകുകയും ചെയ്തു. പരിശോധിച്ചതിനപ്പുറം യാതൊരു വീഴ്ചയും തനിക്കുണ്ടായില്ലെന്നും ഡോക്ടറുടെ മൊഴി. ബിനു ഒ പി യില്‍ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടര്‍ ചികിത്സ തേടിയെത്തിയിരുന്നു. വിനുവിനെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും. സര്‍ജനായ വിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമില്‍ ഉച്ചയ്ക്കുശേഷം എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയില്‍ വിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
.jpg)

