തളിപ്പറമ്പ കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് തകർത്ത് കവർച്ചാ ശ്രമം ; മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ , കൊല്ലം സ്വദേശി പിടിയിൽ
പി.വി. വിനോദ് കുമാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കൊല്ലം സ്വദേശി എസ്. ശിവൻ (35) ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടിയ പ്രതിയെ തളിപ്പറമ്പ് പൊലീസിന് കൈമാറി.
തളിപ്പറമ്പ്: കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയിൽ കവർച്ചാ ശ്രമം.മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ. പി.വി. വിനോദ് കുമാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കൊല്ലം സ്വദേശി എസ്. ശിവൻ (35) ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടിയ പ്രതിയെ തളിപ്പറമ്പ് പൊലീസിന് കൈമാറി.
tRootC1469263">തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വിനോദ് കുമാറിൻ്റെ വീടിൻ്റെ പിൻഭാഗത്ത് നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കുകയായിരുന്നു. വീടിൻ്റെ പിൻവാതിൽ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിവനെ നാട്ടുകാർ കണ്ടെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി തളിപ്പറമ്പ് പരിസര പ്രദേശങ്ങളിൽ കവർച്ചാ ശല്യം രൂക്ഷമാണ്.പട്ടുവം, കൂവേരി തുടങ്ങിയ മേഖലകളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണങ്ങൾ നടന്നിരുന്നു.നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും വാതിലുകളും തകർത്ത് പണം കവർന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പിടിയിലായ ശിവന് ഈ മേഖലകളിൽ നടന്ന മറ്റ് കവർച്ചകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.
.jpg)


