പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമം ; അമ്മ ഗുരുതരാവസ്ഥയില്‍
Sep 29, 2026, 06:07 IST
സംശയ രോഗത്തെ തുടര്‍ന്നുള്ള കുടുംബ വഴക്കിന് ഒടുവിലാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. 33കാരി കൃഷ്ണസുധയ്ക്കും അമ്മ ഓമനയ്ക്കുമാണ് വെട്ടേറ്റത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കുടുംബ വഴക്കിന് ഒടുവിലാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.
സംഭവത്തിന് ശേഷം പ്രതി ദീപു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെട്ടേറ്റ ഓമനയുടെ നില ഗുരുതരമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്. ഭര്‍ത്താവിനോട് പിണങ്ങി മക്കളോടൊപ്പം വീട് വീട്ടിറങ്ങിയ സ്ത്രീയെ അവരുടെ വീട്ടിലെത്തി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയുടെ അമ്മയുടെ നില ഗുരുതരമാണ്.
.jpg)

