കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല
അപകടത്തിന് പിറകെയാണ് ഇര്‍ഫാന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്
കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഒളിവില്‍ പോയ മുന്നൂര്‍ സ്വദേശി ഇര്‍ഫാനായി അന്വേഷണം തുടരുകയാണ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികളായ സഹോദരങ്ങളെ ഇര്‍ഫാന്‍ കാറിടിപ്പിച്ച് തെറിപ്പിച്ചത്. അപകടത്തിന് പിറകെയാണ് ഇര്‍ഫാന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ഒരു ദിവസം പിന്നിട്ടെങ്കിലും പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
tRootC1469263">
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. കൂളിമാട് മുന്നൂരില്‍ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയല്‍വാസിയായ തന്‍സിഫുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ട്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഇര്‍ഫാന്‍ തന്‍സിഫിനെ മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇര്‍ഫാന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
സഹോദരനെ മര്‍ദിച്ചതറിഞ്ഞ തസ്‌നീമും തന്‍സിലും ബൈക്കില്‍ ഇര്‍ഫാനെ തേടി ഇറങ്ങി. കയ്യില്‍ വടിയും കരുതിയിരുന്നു. റോഡില്‍ കാര്‍ തടഞ്ഞ് ഇറങ്ങുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്‍സീലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്‌നീമിന്റെ ഇടുപ്പെല്ല് മുറിഞ്ഞു. കാര്‍ ഉപേക്ഷിച്ച് ഇര്‍ഫാന്‍ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വധശ്രമത്തിന് കേസെടുത്ത മാവൂര്‍ പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇര്‍ഫാനും തന്‍സിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
.jpg)


