പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അഭിജിത് അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്
മർദ്ദനമേറ്റ മാതാവിന്റെ പരാതിയില്‍ കൊച്ചി നോർത്ത് പൊലീസ് അഭിജിത്തിനെതിരെ കേസെടുത്തു. ഈ പരാതി നല്‍കാൻ മാതാപിതാക്കളെ സഹായിച്ചത് പിതൃസഹോദരനായ സത്യപാലനായിരുന്നു.
കൊച്ചി : പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എറണാകുളം അയ്യപ്പൻകാവില്‍ അഭിജിത് കുടുംബാംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്.അമ്മയെ അഭിജിത് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മർദ്ദനമേറ്റ മാതാവിന്റെ പരാതിയില്‍ കൊച്ചി നോർത്ത് പൊലീസ് അഭിജിത്തിനെതിരെ കേസെടുത്തു. ഈ പരാതി നല്‍കാൻ മാതാപിതാക്കളെ സഹായിച്ചത് പിതൃസഹോദരനായ സത്യപാലനായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതിലുള്ള പകയെത്തുടർന്നാണ് സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തിയത്.കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സത്യപാലൻ നിലവില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട് അഭിജിത് റിമാൻഡിലാണ്.
വിവാഹമോചിതയായ ഒരു യുവതിയുമായുള്ള അഭിജിത്തിന്റെ പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തതാണ് തർക്കങ്ങള്‍ക്ക് കാരണമായത്. ഇതിനെത്തുടർന്ന് വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 21നുണ്ടായ തർക്കത്തിനിടെയാണ് അഭിജിത്ത് മാതാവിനെ ക്രൂരമായി മർദ്ദിച്ചത്. വീടിനു പുറത്തുവെച്ച് നടന്ന ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
.jpg)

