കാപ്പ നിബന്ധനകള്‍ ലംഘിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി പിടിയില്‍

arrest

കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് കലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖില്‍ ചികിത്സയിലാണ്.

കാപ്പ നിബന്ധനകള്‍ ലംഘിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് വികെപി നഗര്‍ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തിലെ വൈരാഗ്യത്തെ തുടര്‍ന്ന് നിഖില്‍ രാജ് എന്ന യുവാവിനെ വിഷ്ണു ആക്രമിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് കലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖില്‍ ചികിത്സയിലാണ്.
കൊലപാതക ശ്രമം, ലഹരി വില്‍പ്പന ഉള്‍പ്പെടെ 13 ഓളം കേസുകളില്‍ പ്രതിയാണ്. കാപ്പ നിയമ പ്രകാരം ഇയാള്‍ ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതിനിടെയാണ് ഇയാള്‍ നിഖിലിനെ ആക്രമിച്ചത്.
 

Tags