അഞ്ചലില്‍ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ആണ്‍സുഹൃത്ത് അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

സംഭവത്തില്‍ റെജി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചലില്‍ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഇടമുളക്കല്‍ വാഴോട് സ്വദേശി ലിസിക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ റെജി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലിസിയുടെ ദേഹത്ത് തിന്നര്‍ ഒഴിച്ച ശേഷമാണ് പ്രതി തീകൊളുത്തിയതെന്നാണ് വിവരം. ഹോം നഴ്‌സിംഗ് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Tags