കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്‌ഐയെ തീക്കൊളുത്താൻ ശ്രമം
Feb 27, 2026, 13:10 IST
കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.
കോഴിക്കോട്: കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയ വനിത എഎസ്‌ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു.
കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.മലാപ്പറമ്ബില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.
tRootC1469263">പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നില്‍ക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളല്‍ ഏല്‍പ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
.jpg)


