പാലക്കാട്–ഷൊർണൂർ റെയിൽവേ പാളത്തിൽ ഭാരമുള്ള വസ്തുക്കള്‍ വച്ച് അട്ടിമറി ശ്രമം

d

സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: പാലക്കാട്- ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ ഭാരമുള്ള വസ്തുക്കള്‍ വച്ച് ട്രെയിന്‍ അപായ ശ്രമം. ഒറ്റപ്പാലം - ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തില്‍ ഭാരം ഉള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ ഷുക്‌ലാല്‍ മറിയയാണ് പിടിയിലായത്. ആര്‍പിഎഫ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മാന്നനൂര്‍, കാരക്കാട് എ-കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

Tags