ഹരിപ്പാട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കളരി ആശാന് 17 വര്‍ഷം കഠിനതടവും പിഴയും

16-year-old girl gang-raped inside bus in Delhi; bus staff arrested

വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം.

ഹരിപ്പാട് : കളരി അഭ്യസിക്കാനെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കളരി ആശാന് കഠിന തടവും പിഴയും വിധിച്ച്‌ കോടതി.കളരി ഗുരുവായ കരുവാറ്റ വടക്ക് മുറിയില്‍ എണ്ണയ്ക്കാട്ടുചാലില്‍ വീട്ടില്‍ പ്രദീപി (47) നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി. ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം.

2025 ഫെബ്രുവരി മാസത്തില്‍ അന്നത്തെ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ ഹാഷിം കെ.എച്ച്‌ ആണ്. അന്വേഷണ സംഘത്തില്‍ എസ്.ഐ അനീഷ് കെ. ദാസ്, സീനിയർ സി.പി.ഒ മുഹമ്മദ് ഷഫീഖ്, സി.പി.ഒമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവരും ഉണ്ടായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. രഘു എസ്. കോടതിയില്‍ ഹാജരായി. എ.എസ്.ഐമാരായ വാണി പീതാംബരൻ, സതീഷ് കെ.സി എന്നിവർ പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു. വിചാരണ വേഗത്തില്‍ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.

Tags