അങ്കമാലിയില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; പ്ലാറ്റ്ഫോമില്‍ വീണ് അച്ഛനും മകള്‍ക്കും പരിക്ക്
Oct 19, 2025, 07:44 IST
എറണാകുളം- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെയായിരുന്നു അപകടം.
അങ്കമാലിയില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ട്രെയിന്‍ എടുക്കുമ്പോള്‍ കയറാന്‍ ശ്രമിച്ച അച്ഛനും വിദ്യാര്‍ത്ഥിയായ മകളുമാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെയായിരുന്നു അപകടം.
നിസാര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യവെയാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് പേരെ മറ്റൊരു കോച്ചില്‍ കയറ്റിയ ശേഷം അച്ഛനും മകളും അതേ ട്രെയിനിലെ മറ്റൊരു കോച്ചില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
tRootC1469263">.jpg)


