വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമം; അരക്കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍
ഇവരുടെ കാറില്‍നിന്ന് അര കിലോ കഞ്ചാവും കണ്ടെത്തി. ചൊവ്വ പകല്‍ ഒന്നിന് പാലാ ബൈപാസിലെ ആർവി ജങ്ഷനിലാണ് സംഭവം
പാലാ.വാഹന പരിശോധനയ്ക്കിടെ കാറുകൊണ്ട് പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടി.ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ് (29), തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടില്‍ അജ്മല്‍ (33), എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ (30) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കാറില്‍നിന്ന് അര കിലോ കഞ്ചാവും കണ്ടെത്തി. ചൊവ്വ പകല്‍ ഒന്നിന് പാലാ ബൈപാസിലെ ആർവി ജങ്ഷനിലാണ് സംഭവം. ലഹരി കടത്ത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വേഗത്തില്‍ മുന്നോട്ട് എടുത്ത് കാർ ഡാൻസാഫ് സംഘത്തിലെ എം എസ് അഭിലാഷിന്റെ (38) കാലിലൂടെ കയറ്റിയിറക്കി.
ഈ സമയം മറ്റ് വാഹനങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് കാർ തടഞ്ഞു. വാഹനത്തിന്റെ ഗ്ലാസുകള്‍ ഉയർത്തി അകത്തിരുന്ന പ്രതികളെ പൊലീസ് ബലംപ്രയോഗിച്ച് പിടികൂടി. വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് 450 ഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ട ഭാഗത്ത് വില്‍പനയ്ക്ക് കഞ്ചാവുമായി പോയ സംഘമാണ് പിടിയിലായത്.
.jpg)

