മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; വാഹനം പിടികൂടി പൊലീസ്
Updated: Oct 7, 2026, 12:57 IST
ഏറെ നാളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായി പരാതിയുണ്ടായിരുന്നു.
കൊല്ലം :മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദു കൃഷ്ണയുടെ ചിന്നക്കട ശാന്തിനടയിലെ വീടിന് സമീപത്തെ തോടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമം നടന്നത്.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു. ഏറെ നാളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായി പരാതിയുണ്ടായിരുന്നു.
ഇതേതുടർന്ന് കോർപറേഷൻ ഹെല്‍ത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മന്ത്രിയുടെ വീടിന് സമീപത്ത് നിന്ന് വാഹനം പിടിച്ചെടുത്തത്.
.jpg)


