തൃത്താലയില്‍ ഡിവൈഎഫ്‌ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാന്‍ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് ആരോപണം

dyfi

ഓഗസറ്റ് 15-ന് ഡിവൈഎഫ്‌ഐ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചത്.

തൃത്താല തിരുമിറ്റക്കോട് സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാന്‍ ശ്രമം. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. 

ഓഗസറ്റ് 15-ന് ഡിവൈഎഫ്‌ഐ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോധപൂര്‍വ്വം ഡിവൈഎഫ്‌ഐ പരിപാടിയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. ജാഥയ്ക്ക് സമീപത്തുവെച്ച് കാര്‍ ഓഫായതിനാല്‍ അപകടം ഒഴിവായി. കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags