നടക്കാൻ ഇറങ്ങിയ നടിയെ കടന്നു പിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജരായ യുവാവ് അറസ്റ്റില്‍

d

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നിരന്തരം മെസേജ് അയക്കാറുണ്ടെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. 

കൊച്ചി : കലൂർ സ്റ്റേഡിയത്തില്‍ നടക്കാൻ ഇറങ്ങിയ നടിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കതൃക്കടവ് സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. നടിയെ തടഞ്ഞു നിർത്തിയ ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു. ഉടൻ തന്നെ നടി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നിരന്തരം മെസേജ് അയക്കാറുണ്ടെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. 

Tags