ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ കാട്ടാനയുടെ ആക്രമണം
Sun, 12 Mar 2023

ശാന്തൻപാറ: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ കാട്ടാനയുടെ ആക്രമണം. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനയാണ് ആക്രമണം നടത്തിയത്.
എസ്റ്റേറ്റ് തൊഴിലാളികളുടെ കാന്‍റീൻ കാട്ടാന തകർത്തു. കാന്‍റീൻ തടത്തിപ്പുകാരൻ എഡ്വിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനിടെ എഡ്വിനെ ആന ഓടിച്ചു. സമീപവാസികൾ എത്തിയാണ് ആനയെ കാട്ടിനുള്ളിലേക്ക് തുരുത്തിയത്.