കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ

google news
dsg

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇന്‍സ്റ്റഗ്രാം വൈറല്‍ താരമടക്കം രണ്ടുപേർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്.

രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സിഐക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.


ഇന്നലെ രാത്രിയാണ് തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സനൂപ് സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആളാണ്. കൂടാതെ സമൂഹമാധ്യമങ്ങളിൽ, ഇൻസ്റ്റ​ഗ്രാമിലടക്കം നിരവധി ഫോളേവേഴ്സ് ഉള്ള ആളാണ്. രാഹുൽ രാജ് വീഡിയോ എഡിറ്ററാണ്. ഇവർ ഇന്നലെ ഫോർട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിം​ഗിന് ശേഷം ഇവർ നോർത്ത് പൊലീസ് സ്റ്റേഷൻ സമീപത്ത് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. തുടർന്ന്, മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തു.

പൊലീസെത്തി ചോദിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഹാജരാക്കാൻ വിസമ്മതിച്ചു. പിന്നീട് നോർത്ത് സിഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കും.
 

Tags