തലസ്ഥാനത്ത് പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; അജ്ഞാതർ ചില്ലുകൾ തകർത്തു
Aug 25, 2026, 14:18 IST
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.
വെഞ്ഞാറമൂട് , കിളിമാനൂർ ഡിപ്പോകളിലെ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ബസിനു നേരെ അകാരണമായി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരാതിയിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
.jpg)

