പയ്യന്നൂരില്‍ വീണ്ടും ആക്രമണം; വി കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തെ മഴ മറ കത്തിച്ചു

kannur

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്  എത്തിയാണ് തീ അണച്ചത്.

കണ്ണൂര്‍:  പയ്യന്നൂരില്‍ വീണ്ടും ആക്രമണം. സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തെ മഴ മറ കത്തിച്ചു.കാങ്കോൽ കരിങ്കുഴി ഉള്ള കൃഷിയിടത്തിലെ മഴ മറയാണ് കത്തിച്ചത്.ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്  എത്തിയാണ് തീ അണച്ചത്.

കഴിഞ്ഞ ദിവസവും കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. കാറിന് തീയിട്ടു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിച്ചത്.

Tags