അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; സംസ്‌കാരം വൈകിട്ടോടെ

Kollam Native Athulya Died Because of her Husbands's Harrasment
Kollam Native Athulya Died Because of her Husbands's Harrasment

വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

tRootC1469263">

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags