കാട്ടാന ഭീതിയിൽ അതിരപ്പിള്ളി ; തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Athirappilly in fear of wild elephants; Forest department officials injured in wild elephant attack in Thumboormuzhi

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് കാട്ടാനയുടെ മുന്നിൽപ്പെട്ട് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. 

ജനവാസ മേഖലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സൗരോർജ വേലി തകർത്താണ് കാട്ടാന പ്രദേശത്തേക്ക് എത്തിയത്. പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കണ്ട് പെട്ടെന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണാണ് മൂവർക്കും പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സ തേടി.

Tags