അസുരൻകുണ്ട് ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദേശം

Water level in Asurankund Dam rising; alert issued
Water level in Asurankund Dam rising; alert issued

തൃശൂർ: മൈനർ ഇറിഗേഷൻ ചേലക്കര സെക്ഷന്റെ അധീനതയിലുള്ള അസുരൻകുണ്ട് ഡാം റിസർവോയറിന്റെ ജലനിരപ്പ് 8.60 മീറ്ററിൽ എത്തിയതിനാൽ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി. 

ജലനിരപ്പ് 8.80 മീറ്ററായി ഉയർന്നാൽ ഡാമിലെ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കും. ഇതുമൂലം ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ പുതുപ്പാലം, കൂളിത്തോട് എന്നീ തോടുകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
 

tRootC1469263">

Tags