ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2025 ഹോസ്പിറ്റൽ റാങ്കിങ്ങിൽ തിളങ്ങി ആസ്റ്റർ മെഡ്‌സിറ്റി


കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്ന ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2025 റാങ്കിങ്ങിൽ തിളങ്ങി ആസ്റ്റർ മെഡ്‌സിറ്റി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിലെ തന്നെ മുൻനിര ആശുപത്രികളോട് കിടപിടിച്ച് ഏറ്റവും ഉയർന്ന സ്ഥാനങ്ങളാണ് ആസ്റ്റർ മെഡ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്.
tRootC1469263">രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന സുപ്രധാന നേട്ടമാണ് ആസ്റ്റർ മെഡ്‌സിറ്റി നേടിയത്. ആസ്റ്റർ മെഡ്‌സിറ്റി നൽകുന്ന ഉന്നതനിലവാരമുള്ള ചികിത്സാസേവനങ്ങൾ ക്കും ആരോഗ്യ സംവിധാനങ്ങൾക്കുമുള്ള അംഗീകാരമാണ് പട്ടികയിലെ ഉയർന്ന സ്ഥാനലബ്ധി.
പ്രകടനമികവിൽ ആസ്റ്റർ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങളും ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റു റാങ്കിങ്ങുകൾ : യൂറോളജി- രണ്ടാം സ്ഥാനം പൾമനോളജി- നാലാം സ്ഥാനം, ജിഐ, ലാപ്രോസ്കോപ്പിക് ആൻഡ് ജനറൽ സർജറി - ആറാം സ്ഥാനം , കാർഡിയോളജി പത്താം സ്ഥാനം ,ഓർത്തോപീഡിക്സ് പന്ത്രണ്ടാം സ്ഥാനം എന്നിവയാണ്.
