ഇൻഷുറൻസിന് പകരം അഷ്വറൻസ്; ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് തദ്ദേശീയ പമ്പുകളും അനലോഗ് ഇൻസുലിനും ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

Assurance instead of insurance; Chief Minister V.D. Satheesan assures local pumps and analogue insulin for type one diabetes patients

തിരുവനന്തപുരം: ലോകത്തിനൊപ്പം കേരളവും മാറേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും ആ മാറ്റങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ കോഴ്‌സുകൾ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് ആവശ്യമായ അനലോഗ് ഇൻസുലിൻ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, കൃത്യമായ ചികിത്സകൊണ്ട് രോഗത്തെ പിടിച്ചുനിർത്താൻ കഴിയുമെന്ന വിശ്വാസം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കണമെന്നും പറഞ്ഞു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതി തയ്യാറായി വരികയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കുന്നുണ്ട്.

മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ചൂഷണത്തിനെതിരെയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. യാതൊരു കാരണവുമില്ലാതെ ചികിത്സാ തുകയുടെ 40 ശതമാനത്തോളം ഇൻഷുറൻസ് കമ്പനികൾ വെട്ടിക്കുറയ്ക്കുന്നു എന്ന പരാതികൾ വർധിച്ചുവരികയാണ്. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. ടൈപ്പ് വൺ രോഗികൾക്ക് ഇൻഷുറൻസിന് പകരം അഷ്വറൻസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. താമസിയാതെ തന്നെ ഇത് നടപ്പിലാക്കും. കൂടാതെ, രോഗികൾക്കാവശ്യമായ തദ്ദേശീയമായ ഇൻസുലിൻ പമ്പുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags