കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

job vaccancy

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിൽ (കിറ്റ്സ്‌) താത്കാലിക അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ.(ട്രാവല്‍ ആന്റ് ടൂറിസം) / എം.ടി.ടി.എം. / എം.ടി.എ. / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, UGC-NET യോഗ്യതയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡികാര്‍ക്ക്‌ മുന്‍ഗണന ലഭിക്കും.

പ്രായം 01.01.2025-ല്‍ 50 വയസ്സ്‌ കവിയരുത്‌. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ “ഡയറക്ടര്‍, കിറ്റ്സ്‌, തൈക്കാട്, തിരുവനന്തപുരം - 14” എന്ന വിലാസത്തില്‍ ആഗസ്റ്റ് 5 ന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, ഫോണ്‍: 0471-2327707 / 2329468.
 

Tags