സംസ്ഥാനത്തെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; റദ്ദാക്കാനൊരുങ്ങുന്നത് 191 തസ്തികകൾ , ഉദ്യോഗാർഥികൾ ആശങ്കയിൽ

teacher

തൃശ്ശൂർ: കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയിൽ . പുതുതായി 138 തസ്തികകളിലേക്ക് നിയമനം നടക്കുമ്പോൾ റദ്ദാക്കുന്നത് 191 തസ്തികകളാണ്. ഫലത്തിൽ 48 എണ്ണംമാത്രമാണ് പുതിയ തസ്തികകൾ. ബാക്കിയുള്ള തൊണ്ണൂറും പുനർവിന്യാസനംവഴി നിയമനം നടക്കേണ്ട തസ്തികകളാണ്.

tRootC1469263">

പല കോളേജുകളിലും അധ്യാപകർ ഇല്ലാത്തതിനാൽ ഗസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് ക്ലാസെടുക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള തസ്തികകൾ കൂടി വെട്ടിക്കുറയ്ക്കുന്നത്. വിരമിച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയാണ് പല തസ്തികകളും ഇല്ലാതാക്കുന്നത്.

2022-23ൽ നിലവിൽ വന്ന സർക്കാർ കോളേജുകളിലേക്കുള്ള പല വിഷയങ്ങളുടെയും അസി. പ്രൊഫസർ പട്ടികയുടെ കാലാവധി ഇതിനകം തീർന്നു. മറ്റു ചിലതിന്റേത് ഉടൻ അവസാനിക്കും. നിയമനവുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിസഭ പാസ്സാക്കിയാൽ ഫിലോസഫി, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം റാങ്ക് നേടിയവർവരെ പുറന്തള്ളപ്പെടും.

ഒരു പരിഹാരവും നിർദേശിക്കാതെയാണ് സർക്കാർ തസ്തിക റദ്ദാക്കൽ തീരുമാനവുമായി മുന്നോട്ടുപോകുന്നതെന്ന് പട്ടികയിലുള്ളവർ പറയുന്നു. കാലഹരണപ്പെട്ട മൂന്നുവർഷ ബിരുദ കോഴ്‌സിന്റെ ജോലിഭാരം കണക്കാക്കി, അക്കാദമിക് പഠനമോ വിദഗ്ധ സമിതിയുടെ ശുപാർശയോ ഇല്ലാതെ, സെക്രട്ടറിതലത്തിലുള്ള തീരുമാനമായാണ് നടപടികളെന്നും ആക്ഷേപമുണ്ട്. നാലുവർഷ ബിരുദം നടപ്പാക്കിയിട്ടും ഇപ്പോൾ നിലവിലില്ലാത്ത കോഴ്‌സിന്റെ ജോലിഭാരം കണക്കിലാണ് പുനർവിന്യാസം തകൃതിയിൽ നടക്കുന്നത്.
 

Tags