നിയമസഭാ കയ്യാങ്കളി കേസ്; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

niyamasabha

കേസ് പരിഗണിക്കുമ്പോള്‍ അഡ്വക്കേറ്റ് സന്തോഷ് കുമാര്‍ ഹാജരാകും.

നിയമസഭ കൈയാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. നാളെ കേസ് പരിഗണിക്കുമ്പോള്‍ അഡ്വക്കേറ്റ് സന്തോഷ് കുമാര്‍ ഹാജരാകും. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലും സന്തോഷാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. ഈ കേസില്‍ സാക്ഷിവിസ്താരം നാളെ തിരുവനന്തപുരം സി ജെ എം കോടതിയില്‍ നടക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. എല്ലാ പ്രതികളും നാളെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Tags