നിയമസഭാ തിരഞ്ഞെടുപ്പ്: സരിന് വിജയ സാധ്യതയുള്ള സീറ്റ് പരിഗണിച്ച് പാർട്ടി , ഒറ്റപ്പാലത്തോ ഷൊർണ്ണൂരോ സാധ്യത

dr p sarin


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ  പി.സരിന്  മത്സരിക്കാൻ വിജയ സാധ്യതയുള്ള സീറ്റ് പരിഗണിച്ച് പാർട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സരിന് വീണ്ടും അവിടെ തന്നെ മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം എടുത്തതായാണ് വിവരം. ഒറ്റപ്പാലത്തോ ഷൊർണ്ണൂരോ മത്സരിപ്പിക്കാനാണ് ചർച്ചകൾ നടക്കുന്നത്. ഒറ്റപ്പാലത്ത് സരിനോട് പ്രവർത്തിക്കാൻ പാർട്ടി നേതൃത്വത്തിൽനിന്ന് നിർദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപനം നടത്താതെ ഇത് സംബന്ധിച്ച് ഒരു പ്രതികരണത്തിനും ഇല്ലെന്ന നിലപാടിലാണ് സരിൻ.

tRootC1469263">

2021-ലെ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സരിന് മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കുകയാണെങ്കിൽ സിറ്റിങ് എംഎൽഎ കെ.പ്രേംകുമാറിന് മാറിനിൽക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അനുയയിപ്പിച്ചാകും സിപിഎം തീരുമാനമെടുക്കുക. പാർട്ടിയിലെ പ്രാദേശികമായ അഭിപ്രായങ്ങളും നിർണായകമാകും.

അതേസമയം സരിൻ പാലക്കാട് താത്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനംകൂടി പരിഗണിച്ചാകും സിപിഎം തീരുമാനമെടുക്കുക. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ് സജീവ ചർച്ചയാക്കിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആഘാതം സൃഷ്ടിക്കാനാകാത്തതും സരിനെ പാലക്കാട് നിന്ന് പിന്തിരിപ്പിക്കുന്ന ഘടകമാണ്.

Tags