നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
അപരന്മാര്‍ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാര്‍ത്ഥികളും
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാര്‍ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാര്‍ത്ഥികളും.
സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികളാണ് ഉള്ളത്. ഇന്നലെ 269 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാര്‍ഥികളാണ് നിലവില്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നില്‍. ഇവിടെ 16 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഇവരെ വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം തെളിയും. 2021 ല്‍ സംസ്ഥാനത്ത് 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
.jpg)


