നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

Congress

അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കും. 

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. 40 മുതല്‍ 50 സീറ്റുകളിലേക്ക് വരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. 36 സീറ്റിലേക്ക് നിലവില്‍ സ്ഥാനാര്‍ത്ഥികളായി. അതേസമയം അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കും. 

tRootC1469263">

യോഗത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇത്തവണ 90 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലേക്ക് ബുധനാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടായേക്കും. അതുവരെ നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുമെന്നാണ് വിവരം.

Tags