നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Assembly elections: 28 nomination papers filed in Kasaragod district on Saturday

നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകള്‍ പിൻവലിക്കാൻ അവസരം ഉണ്ടാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.രാവിലെ 11 മണി മുതല്‍ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെ പത്രിക നല്‍കാം.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 341 സ്ഥാനാർഥികളില്‍ നിന്നായി 607 നാമനിർദേശ പത്രികകള്‍ ലഭിച്ചു. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകള്‍ പിൻവലിക്കാൻ അവസരം ഉണ്ടാകും.

Tags