നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
Updated: Mar 24, 2026, 10:00 IST
സ്ഥാനാർഥികള്‍ സമർപ്പിച്ച സത്യവാങ്മൂലവും വിശദാംശങ്ങളും വരണാധികാരിയുടെ നോട്ടീസ് ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (affidavit.eci.gov.in) പരിശോധിക്കാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം
സംസ്ഥാനത്ത് 1252 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
സ്ഥാനാർഥികള്‍ സമർപ്പിച്ച സത്യവാങ്മൂലവും വിശദാംശങ്ങളും വരണാധികാരിയുടെ നോട്ടീസ് ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (affidavit.eci.gov.in) പരിശോധിക്കാം
.jpg)