നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാൻ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം

Final voter list for Lok Sabha elections; 6.49 lakh voters have increased

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാവുന്നതാണ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടികയില്‍ പേര് ചേർക്കാൻ അർഹരായവർക്ക് ഇനിയും അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാവുന്നതാണ്. 18 വയസ്സ് പൂർത്തിയായ ഏതൊരാള്‍ക്കും വോട്ടർ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യാം.

tRootC1469263">

അപേക്ഷിക്കേണ്ട വിധം

പൂർണ്ണമായും ഓണ്‍ലൈൻ വഴിയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.

വെബ്‌സൈറ്റ്: voters.eci.gov.in എന്ന പോർട്ടല്‍ സന്ദർശിക്കുക.
മൊബൈല്‍ ആപ്പ്: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ‘Voter Helpline’ എന്ന ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
ഫോമുകള്‍: പുതിയ വോട്ടർമാർ വെബ്‌സൈറ്റിലെ 'ന്യൂ വോട്ടർ രജിസ്ട്രേഷൻ' ലിങ്കില്‍ പ്രവേശിച്ച്‌ 'ഫോം 6' പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്കായി 'ഫോം 6 എ' ആണ് നല്‍കേണ്ടത്.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

അപേക്ഷയോടൊപ്പം അപേക്ഷകന്റെ കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ (Birth Certificate/SSLC), വിലാസം തെളിയിക്കുന്ന രേഖ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

അപേക്ഷകന്റെ അടുത്ത ബന്ധുവിന്റെ വോട്ടർ ഐഡി കാർഡ് നമ്പറും നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും അപേക്ഷയില്‍ രേഖപ്പെടുത്തണം.അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാല്‍ ബൂത്ത് ലെവല്‍ ഓഫീസർമാർ (BLO) അപേക്ഷകന്റെ വീട്ടിലെത്തി നേരിട്ട് വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമേ പേര് വോട്ടർപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാൻ അർഹരായ മുഴുവൻ ആളുകളും വോട്ടർപ്പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Tags