നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല ; കോൺഗ്രസിൽ നിന്ന് രാജിവച്ച് അടൂർ നഗരസഭ മുൻ ചെയർമാൻ, കറുത്ത ഷർച്ച് ധരിച്ച് പ്രതിഷേധം

No seat in assembly elections; Former Adoor Municipality Chairman resigns from Congress, protests by wearing black shirt

 പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് പിന്നിൽ. രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിന് കൈമാറി.

മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ സ്ഥാനാർഥികളെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല അധ്യക്ഷൻ, കെ.പി.സി.സി സാംസ്കാരിക സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

tRootC1469263">

സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തിൽ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുള്ള നേതാക്കളെ അടൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

Tags