നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉൾക്കൊള്ളുന്നു ; ബിനോയ് വിശ്വം

Binoy Vishwam

 തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉൾക്കൊള്ളുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഐക്യത്തോടെ പാർട്ടി മുന്നോട്ടു പോകണം. പ്രധാന സീറ്റുകളിലെ തോൽവി വേദനിപ്പിക്കുന്നതാണ്.

എല്ലാവരും പ്രശ്‌നങ്ങൾ ഉൾക്കൊള്ളണമെന്നും പാർട്ടി സെന്റർ പറയുന്ന കാര്യങ്ങൾ ജില്ലാ നേതൃത്വങ്ങൾ കേൾക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.

സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി പറഞ്ഞ കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയെടുക്കും. ചന്ദ്രമോഹനെ താക്കീത് ചെയ്യാനുള്ള തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല, അവിടെ ഇരിക്കുന്നവർ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐ സെക്രട്ടറിയേറ്റ് സംവിധാനം തുടരുമെന്നും ബിനോയ് വിശ്വം ആവർത്തിച്ച് വ്യക്തമാക്കി.

Tags