തലശേരിയിൽ 14 വയസുകാരനെതിരെ പ്രകൃതി വിരുദ്ധ പീഡനം : പോക്സോ കേസിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ

Indecent assault on 14-year-old in Thalassery: Muslim League leader, accused in POCSO case, absconding

തലശേരി: പതിനാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരേ പോക്‌സോ കേസ്. മുസ് ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന നേതാവും ജില്ലാ കോഡിനേറ്ററുമായ അഹമ്മദ് തേര്‍ളായിക്കെതിരേയാണ് തലശേരി ടൗൺ പൊലിസ് കേസെടുത്തത്.

അഹമ്മദ് തേര്‍ളായി തലശേരി മേഖലയിലെ ഒരു ദര്‍സിലെ അധ്യാപകന്‍കൂടിയാണ്. ദര്‍സില്‍ വച്ച് ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 16നാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിനെ തുടര്‍ന്ന് അഹമ്മദ് തേര്‍ളായി ഒളിവിലാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കുറ്റാരോപിതൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല നേരത്തെ തേർളായി ക്കെതിരെ സമാനമായ ഒരു പീഡന പരാതി ഉയർന്നിരുന്നുവെങ്കിലും ഒതുക്കുകയായിരുന്നു
 

Tags