മദ്യപിച്ച് ബഹളമുണ്ടാക്കി ഒരു കുടുംബത്തിലെ മൂന്നു പേരെ ആക്രമിച്ച കേസ് : പ്രതികൾ പിടിയിൽ

Case of assault on three members of a family after creating a ruckus while drunk: Suspects arrested
Case of assault on three members of a family after creating a ruckus while drunk: Suspects arrested


തൃശൂര്‍: മദ്യപിച്ച്  ബഹളമുണ്ടാക്കി ഒരു കുടുംബത്തിലെ മൂന്നു പേരെ ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.വലപ്പാട് കഴിമ്പ്രം സ്വദേശികളായ കോലാട്ടുപുരയ്ക്കല്‍ അനന്ദു (24), ചളിങ്കാട്ടില്‍ ശൈഷ്ണവ് (25), വലപ്പാട് തിരുപഴഞ്ചേരി വെള്ളാനി വീട്ടില്‍ ശ്രീറാം(20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

tRootC1469263">

 കഴിഞ്ഞ 1 ന് കഴിമ്പ്രം തവളക്കുളം സ്വദേശിയുടെ വീട്ടിലെ മൂന്നുപേരെയാണ് പ്രതികള്‍ ആക്രമിച്ചത്.അനന്ദുവിന് അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ബീഡി വലിച്ചതിന് ഒരു കേസുണ്ട്. വലപ്പാട് പോലീസ്  ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എബിന്‍, സി.പി.ഒ.മാരായ സുനീഷ്, ജസ്‌ലിന്‍ തോമസ്, ശ്രാവണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
 

Tags