തെന്മല അഭയ കേന്ദ്രത്തിലെ മര്‍ദനം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
Updated: Jun 20, 2026, 13:14 IST
70 വയസുള്ള വായോധികരെ മദ്യം നല്‍കിയ ശേഷം മര്‍ദിക്കുകയാണുണ്ടായത്. മൂന്ന് സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ് ജീവനക്കാരന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്.
തെന്മല: തെന്മല അഭയ കേന്ദ്രത്തിലെ മര്‍ദനത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി.70 വയസുള്ള വായോധികരെ മദ്യം നല്‍കിയ ശേഷം മര്‍ദിക്കുകയാണുണ്ടായത്. മൂന്ന് സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ് ജീവനക്കാരന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്.
മര്‍ദനത്തില്‍ കേന്ദ്രത്തിന്റെ ഉടമയായ അഞ്ചല്‍ അഗത്യക്കോട് സ്വദേശി ബ്രഹ്മദാസിനെ (52) തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.2018 ലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. കേസില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പൊലീസ് കോടതി അറിയിക്കും.സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് മരണപ്പെട്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ബ്രഹ്മദാസ് മേല്‍നോട്ടം ഏറ്റെടുത്തത്.
.jpg)

