ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അസാപ് കേരള ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 55,000 രൂപ. പ്രായ പരിധി 22-35 വയസ്സ്.
ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ 9 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി. അപേക്ഷാ ഫീസ് 500 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്‌സ് (ഫീസ്: 10,000 രൂപ) പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ വെബ്‌സൈറ്റ് സന്ദർശിക്കുക.
.jpg)

