മുക്കം സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

d

രാവിലെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയെന്നാണ് പൊലീസിന്റെ നിഗമനം.

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. രാവിലെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയെന്നാണ് പൊലീസിന്റെ നിഗമനം.

Tags