കേരളം മാറിയ 10 വർഷത്തെ അടയാളപ്പെടുത്തി തളിപ്പറമ്പിലെ ‘അശ്വമേധം ’
തളിപ്പറമ്പ് : ചാർളി ചാപ്ലിൻ്റെ പുഞ്ചിരിയിൽ തുടങ്ങി സർവം മായയിലെ 'ചില്ലറ ' യിലൂടെ തുടങ്ങി കേരളത്തിൻ്റെ വികസന വഴികളിലെ കഥകൾ പറഞ്ഞ് യുവധാര അശ്വമേധം കുതിപ്പ് തുടങ്ങി. ഡിവൈഎഫ്‌ഐ പ്രസിദ്ധീകരണമായ യുവധാര മാസികയും ഗ്രാൻഡ് മാസ്‌റ്റർ ജി എസ് പ്രദീപും ചേർന്നാണ് ‘അശ്വമേധം’ വികസന കേരളത്തിന്റെ വിജയഗാഥ സംഘടിപ്പിക്കുന്നത്. ദേശീയപാതാ വികസനവും കണക്ട് ടു വർക്കും പെരുമ്പളം പാലവും മലയോര ഹൈവേയും ഒക്കെ ഓരോ ചോദ്യങ്ങളായും ഉത്തരമായും ദൃശ്യങ്ങളായും സ്ക്രീനിലും ജനഹൃദയങ്ങളിലും പതിഞ്ഞു. 20 വിഷയങ്ങളിലായി 20 വ്യത്യസ്ത വികസന നേട്ടങ്ങൾ അവതരിപ്പിച്ചായിരുന്നു ജി എസ് പ്രദീപിൻ്റെ അശ്വമേധ അവതരണം . ഉത്തരം പറഞ്ഞവർക്കെല്ലാം സമ്മാനങ്ങൾ നൽകി.
കേരളം മാറിയ 10 വർഷത്തെ അടയാളപ്പെടുത്തി ‘അശ്വമേധം ’ സംസ്ഥാനതല ഉദ്‌ഘാടനം തളിപ്പറമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കെ ഷോന, റിനിൽ നമ്പ്രം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി അഖില എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി സ്വാഗതം പറഞ്ഞു.കാസർകോട് മുതൽ തിരുവനന്തപുരംവരെ 20 ദിവസംകൊണ്ട് 40 മണ്ഡലങ്ങളിൽ നടത്തുന്ന കേരളത്തിന്റെ അറിവുത്സവമാണ് അശ്വമേധം’ വികസന കേരളത്തിന്റെ വിജയഗാഥ. ഞായറാഴ്ച മട്ടന്നൂരിലാണ് പരിപാടി
.jpg)


