ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു ; പ്രതിയ്‌ക്കെതിരെ കയ്യേറ്റ ശ്രമവുമായി നാട്ടുകാര്‍
May 31, 2026, 12:58 IST
അഷ്‌കറിനു നേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തി.
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു. നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ കുഞ്ഞിനൊപ്പം അഷ്‌കറും അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലുളള വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
അഷ്‌കറിനു നേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ പ്രതിയുടെ വാഹനം അജ്ഞാത സംഘം അടിച്ചുതകര്‍ത്തിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലയ്ക്ക് അടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയ മൊഴി.
.jpg)

