ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു


കത്തുന്ന വേനലില്‍ സമര തീ ആളിക്കത്തിച്ച് ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്ക് മുന്നില്‍ പതറാതെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലെ സമരാവേശം. അടുത്ത തിങ്കഴാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരവുമായെത്തുന്നത്
അതിനിടെ ആശവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ക്കായി യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. മകര്‍ ദ്വാറില്‍ രാവിലെ പത്തരക്കാണ് പ്രതിഷേധം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി എംപിമാര്‍ വിഷയം ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. മണ്ഡല പുനര്‍ നിര്‍ണ്ണയം, ത്രിഭാഷാ വിവാദം, മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും നോട്ടീസ് നല്‍കും. പ്രതിപക്ഷത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇരുസഭകളും തള്ളിയിരുന്നു.