ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിക്കും

asha worker
asha worker

കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്.

129 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിക്കും. കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്. രാവിലെ പി എം ജി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരുന്ന റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

tRootC1469263">

മെയ് ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കലെ സമര വേദിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര മെയ് അഞ്ചിനാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്. 14 ജില്ലകളിലായി 45 ദിവസം പൂര്‍ത്തിയാക്കിയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരയാത്ര സമാപിക്കുന്നത്. നിലമ്പൂരിലടക്കം സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ ഇടത് പക്ഷത്തിനെതിരെ വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. 

അതേസമയം സമരം പൊളിക്കാനായി ഇന്ന് കേരളത്തിലെ മുഴുവന്‍ ആശമാര്‍ക്കും സര്‍ക്കാര്‍ ഓണ്‍ലൈന്‍ ട്രെയിനിങ് ക്ലാസ് വെച്ചിട്ടുണ്ട്. അതില്‍ ആശമാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

Tags