അസാപ് കേരളയിൽ ആസ്പിരേഷണൽ ഫെലോ, 55,000 രൂപ വേതനം ; അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: അസാപ് കേരള ആസ്പിറേഷണല്‍ ബ്ലോക് ഫെലോ തസ്തികയില്‍ അപേക്ഷിക്കാം. ഇടുക്കി, കാസര്‍ഗോഡ്, വയനാട്, പാലക്കാട് ഉള്‍പ്പെടെ വിവിധ ജില്ലകളിലായി ആകെ 9 ഒഴിവുകളാണ് ഉള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ (ABP) ഭാഗമാണിത്. രാജ്യത്തെ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്കുകളിലെ ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഇതിന് നീതി ആയോഗ് പിന്തുണ നല്‍കുന്നു. ABPക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും, ബ്ലോക്ക് തല ഉദ്യോഗസ്ഥരെ നീതി ആയോഗുമായി ബന്ധിപ്പിക്കുന്നതിനും, നടത്തിപ്പ്, നിരീക്ഷണം, ഗുണഭോക്താക്കളുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ സഹായിക്കുന്നതിനും ആസ്പിറേഷണല്‍ ബ്ലോക് ഫെല്ലോസ് പിന്തുണ നല്‍കുന്നു.
tRootC1469263">യോഗ്യത
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം.
മലയാളവും ഇംഗ്ലീഷും നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ്.
ഡാറ്റാ അനാലിസിസ്, അവതരണം എന്നിവയിലുള്ള കഴിവുകള്‍ അഭികാമ്യം
സോഷ്യല്‍ മീഡിയ ടൂളുകളെക്കുറിച്ചുള്ള പരിജ്ഞാനം, പ്രോജക്ട് മാനേജ്‌മെന്റ് കഴിവുകള്‍ അഭികാമ്യം
ഏതെങ്കിലും വികസന സംഘടനയുമായുള്ള മുന്‍പരിചയം/ഇന്റേണ്‍ഷിപ്പ് എന്നിവ അഭികാമ്യം
മികച്ച ആശയവിനിമയ ശേഷിയും സ്വയം പ്രചോദിത മനോഭാവവും അഭികാമ്യം
കേരളത്തിലെ മറ്റ് പ്രാദേശിക ഭാഷകളിലുള്ള പ്രാവീണ്യം അഭികാമ്യം

വേതനം 55,000 രൂപ. (എല്ലാ നികുതികളും കിഴിവുകളും ഉള്‍പ്പെടെ) .നിയമന കാലാവധി 1 വര്‍ഷമാണ്. പ്രായപരിധി: 22- 35 വയസ്സ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 20. അപേക്ഷ ഫീസ് 500 രൂപയാണ്.
തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ ASAP കേരളയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പബ്ലിക് ഫിനാന്‍സ് ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേരേണ്ടതാണ്. ഇത് AB ഫെല്ലോസിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കോഴ്‌സാണ്. ഇതിന്റെ കോഴ്‌സ് ഫീസ് 10,000/ ആണ്. ജോലിയില്‍ പ്രവേശിച്ചതിന് ശേഷം 60 ദിവസത്തിനകം കോഴ്‌സ് പൂര്‍ത്തിയാക്കണം.