തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

fire

തിരുവന്തപുരം: ആറ്റുകാലില്‍ കല്ലടിമുഖത്തുള്ള വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു . തീ പടരുന്നത് തടയാന്‍ ശ്രമിച്ച ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും നിലവില്‍ ചികിത്സയിലാണ്.

tRootC1469263">

ഗ്യാസ് സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടെ സിലിണ്ടറില്‍ നിന്നും ചോര്‍ച്ചയുണ്ടായി തീ പടരുകയായിരുന്നു. വൃദ്ധസദനത്തില്‍ 41 അന്തേവാസികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരെയും പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല

Tags