ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു
Mon, 13 Mar 2023

ദില്ലി : ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടിയെടുത്തിരിക്കുന്നത്. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം കോടതിയില്‍ ഇഡി നിഷേധിച്ചു. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറ് കോടി രൂപ നല്‍കിയെന്ന് നേരത്തെ അരുണ്‍ മൊഴി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയില്‍ നിന്നും വിവരങ്ങള്‍ തേടി. അരുണ്‍ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്.