വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസ് : ആകാശ് തില്ല​ങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ

akash thillankeri
akash thillankeri

കണ്ണൂർ :  വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു.മകളുടെ പേരിടൽ ചടങ്ങിനിടെ വീട്ടിലെത്തി മൂഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.. ഒരാഴ്ച മുൻപാണ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ആകാശ് നാട്ടിലെത്തിയത്.

tRootC1469263">

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 


 

Tags