യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറസ്റ്റില്‍

google news
dshg

പാലക്കാട്: യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറായ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് പനങ്കാട് ജമീല മന്‍സില്‍ ജോമോള്‍ എന്ന ജയോമന്‍ (36), പനങ്കാട് ജമീല മന്‍സില്‍ വന്ദ എന്ന വിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒലവക്കോടാണ് സംഭവം.
ഒലവക്കോട് വരിത്തോട് സ്വദേശിയായ യുവാവും സുഹൃത്തുക്കളും മാരിയമ്മന്‍ പൂജ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന പ്രതികളോട് അവിടെ നില്‍ക്കുന്നത് ചോദിച്ചതിന്റെ വിരോധത്താല്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോളിനെ ഉടന്‍ സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടുപോയ വൃന്ദയെ കൊല്ലത്തു നിന്നാണ് റെയില്‍വേ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
യുവാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. എം. സുനില്‍, ഒ.ജി. ഷാജു, എ.എസ്.ഐ. കലാധരന്‍, എസ്.സി.പി.ഒമാരായ സന്തോഷ്‌കുമാര്‍, ലിജു, സി.പി.ഒമാരായ ആര്‍. രഘു, ബിനു, രമ്യാ രവീന്ദ്രന്‍, സജിത, ഡ്രൈവര്‍ സി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags