തൊഴുത്തിൽനിന്ന് മോഷ്ടിച്ച പശുവിനെ കൊന്ന് കൈയും കാലും മുറിച്ചെടുത്ത പ്രതി അറസ്റ്റിൽ
മണ്ണാർക്കാട്: തൊഴുത്തിൽനിന്ന് മോഷ്ടിച്ച പശുവിനെ കൊന്ന് കൈയും കാലും മുറിച്ചെടുത്ത സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. തെങ്കര മെഴുകുംപാറ നിറേങ്ങിൽ വിനീത് (38) ആണ് പിടിയിലായത്. കഴിഞ്ഞമാസം 26നാണ് മെഴുകുംപാറ താണിപ്പറമ്പിൽ പരുത്തിപ്പുള്ളി ജയപ്രകാശന്റെ പശുവിനെ വനാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പശുക്കളെ വളർത്തിയാണ് ജയപ്രകാശനും കുടുംബവും ജീവിക്കുന്നത്.
tRootC1469263">രാത്രി തീറ്റകൊടുത്തശേഷം ഉറങ്ങാൻപോയ ഇദ്ദേഹം രാവിലെ പശുക്കളെ കറക്കാനായി ചെന്നപ്പോഴാണ് ഒരു പശുവിനെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിൽ വീട്ടിൽനിന്നും ഒരുകിലോമീറ്ററോളം ദൂരത്ത് വനാതിർത്തിയിലെ കാട്ടരുവിയിൽ പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. പശുവിന്റെ രണ്ടുകാലുകളും ഒരുകൈയും മുറിച്ചെടുത്ത് നിലയിലായിരുന്നു.
വ്യാഴാഴ്ച മണ്ണാർക്കാട് ഭാഗത്തുനിന്നാണ് പ്രതി പിടിയിലാകുന്നത്. സി.ഐ എം.ബി. രാജേഷിന്റെ നിർദേശപ്രകാരം എസ്.ഐ എ.കെ. ശ്രീജിത്തിനായിരുന്നു അന്വേഷണചുമതല.
.jpg)


